ശ്ലോകം 29
ജരാമരണ മോക്ഷായ മാമാശ്രിത്യ യതന്തി യേ
തേ ബ്രഹ്മ തദ് വിദുഃ കൃത്സ്ന മധ്യാത്മം കർമ ചാഖിലം
ജരാമരണമോക്ഷായ - ജരാമരണങ്ങളിൽ നിന്നും മോക്ഷം കിട്ടാൻവേ ണ്ടി; മാം - എന്നെ; ആശ്രിത്യ – ആശ്രയിച്ചിട്ട്; യേ - ഏതവർ; യതന്തി - യത്നിക്കുന്നുവോ; തേ - അവർ; തേ ബ്രഹ്മ - ആ ബ്രഹ്മവും; കൃത്സ്നം -സർവ്വവ്യാപ്തമായ; അധ്യാത്മം - അധ്യാത്മത്തേയും; അഖിലം -അഖിലമായ; തത്കർമ - ആ കർമ്മത്തേയും; വിദുഃ – അറിയുന്നതായി; (ഭവതി) - ഭവിക്കുന്നു.
വാർദ്ധക്യത്തിൽ നിന്നും മൃത്യുവിൽ നിന്നും മോചനം നേടാൻ പ്രയത്നിക്കുന്ന ബുദ്ധിമാന്മാർ ഭക്തിഭരിതമായ സേവനത്താൽ എന്നെ ആശ്രയിക്കുന്നു. ആദ്ധ്യാത്മിക പ്രവർത്തനങ്ങളെപ്പറ്റി പൂർണ്ണജ്ഞാനമുള്ള അവർ വാസ്തവത്തിൽ ബ്രഹ്മം തന്നെ.
ജനനമരണങ്ങളോ വാർദ്ധക്യമോ, രോഗമോ, ഭൗതികശരീരത്തെയല്ലാതെ ആത്മീയശരീരത്തെ ബാധിക്കുകയില്ല. ആത്മീയശരീരത്തിന് ഇവയൊന്നുമില്ലാത്തതിനാൽ അത് സിദ്ധിച്ചവർ ഭഗവത് സഖാക്കളിലൊരാളായിത്തീരുന്നതോടൊപ്പം, നിത്യഭക്തിയുതസേവനത്തിലേർപ്പെടുകയും ചെയ്യും. അയാളാണ് വാസ്തവത്തിൽ മുക്തൻ. അഹം ബഹ്മാസ്മി. ഞാൻ ബ്രഹ്മമാണ്. ഈ ശ്ലോകത്തിൽ വിവരിച്ച തുപോലെ താൻ ബ്രഹ്മമാണെന്നൊരാൾ മനസ്സിലാക്കണം. ഭക്തിയുതസേവനത്തിലും ഈ ബ്രഹ്മഭാവന നിലകൊള്ളുന്നു. ശുദ്ധഭക്തന്മാർ അഭൗതികമായ ബ്രഹ്മഭൂതാവസ്ഥയിൽ സ്ഥിതിചെയ്യുന്നവരായതുകൊണ്ട് അഭൗതികങ്ങളായ പ്രവർത്തനങ്ങളെപ്പറ്റി അവർക്ക് നന്നായറിയാം.
ഭഗവാന്റെ ആദ്ധ്യാത്മികസേവനത്തിലേർപ്പെട്ടിരിക്കുന്ന അവിശുദ്ധരായ ഭക്തന്മാർ നാലു വിധത്തിലുണ്ട്. അവരെല്ലാം താന്താങ്ങളുടെ ലക്ഷ്യത്തിലെത്തിച്ചേരും. ഭഗവത്കാരുണ്യത്താൽ കൃഷ്ണാവബോധം തെളിഞ്ഞുകിട്ടിയാൽ കൃഷ്ണണനുമായി അവർക്ക് ആത്മീയസമ്പർക്കാനുഭൂതിയുണ്ടാവുകയും ചെയ്യും. ദേവാരാധകർക്കാകട്ടെ, പരമോന്നതമായ ഭഗവല്ലോകത്തിലെത്തി അദ്ദേഹത്തെ സമീപിക്കാനാവില്ല. ഗോലോക വൃന്ദാവനമെന്നറിയപ്പെടുന്ന കൃഷ്ണന്റെ വിശിഷ്ട ധാമത്തിൽ ബുദ്ധികുറഞ്ഞ ബ്രഹ്മസാക്ഷാത്കാരം ലഭിച്ചവർക്കുപോലും പ്രവേശനമില്ല. വാസ്തവത്തിൽ കൃഷ്ണാവബോധപൂർവ്വം പ്രവർത്തിക്കുന്നവരേ, ബ്രഹ്മൻ എന്ന് വിളിക്കപ്പെടാനർഹരായുള്ളൂ. (മാമാശ്രിത്യ) അവരാണ് ശരിക്കും കൃഷ്ണന്റെ ലോകം പ്രാപിക്കാൻ യത്നിക്കുന്നത്. കൃഷ്ണനെപ്പറ്റി യാതൊരു മിഥ്യാധാരണയുമില്ലാത്തവർ ബ്രഹ്മൻ തന്നെ.
ഭഗവദ്വിഗ്രഹം വെച്ചാരാധിക്കുന്നവർക്കും, ഭൗതികബന്ധങ്ങളിൽ നിന്ന് മുക്തി നേടാൻവേണ്ടി മാത്രം ധ്യാനത്തിലേർപ്പെട്ടിരിക്കുന്നവർക്കും ഭഗവാന്റെ കാരുണ്യത്താൽ അടുത്ത അദ്ധ്യായത്തിൽ വിവരിക്കാൻപ്പോകുന്ന അധിഭൂതാദി ബ്രഹ്മോപാധികളെപ്പറ്റി അറിവുണ്ടാകും.